21.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേർക്ക് കോവിഡ്, ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2752 ആയി ഉയർന്നു

- Advertisement -

ദോഹ:  ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടക്ക്  218 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന്  173 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ 226,562 ആയി.

218  കോവിഡ് കേസുകളിൽ 137 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 81 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഖത്തറിൽ ഇതു വരെ മരിച്ചവരുടെ എണ്ണം 601ൽ തുടരുന്നു.  വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം 4,179,382 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,591 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത  പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 229,915 ആണ്. നിലവിൽ സജീവമായി 2,752 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളിൽ 6,249 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,432,003 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  2 പേരെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 24 ആണ്. കോവിഡ് കേസുകളുടെ വർധന തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ച് മുൻകരുതൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR