ദോഹ: ലെബനൻ ജനതക്ക് ഖത്തരി സമൂഹം നൽകുന്ന സഹായങ്ങൾ സൌജന്യമായി എത്തിച്ചു നൽകുമെന്ന് അറിയിച്ച് ഖത്തർ എയർവേയ്സ്. ഖത്തർ ചാരിറ്റി (ക്യുസി), മോണോപ്രിക്സ് ഖത്തർ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ദതി നടപ്പാക്കുന്നത്.
അവശ്യവസ്തുക്കൾ ദോഹയിൽ നിന്ന് ബെയ്റൂട്ടിലേക്ക് ഖത്തർ എയർവേസ് കാർഗോ വഴി ഈ ആഴ്ച അവസാനത്തോടെയാണ് എത്തിക്കുക. ഇങ്ങനെ എത്തിക്കുന്ന സഹായങ്ങൾ ഖത്തർ ചാരിറ്റി മുഖേന വിതരണം ചെയ്യുമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.
English Summary: Qatar Airways took initiates to aid Lebanon
