ദോഹ : കണ്ണൂർ പുന്നാട് താഴെക്കുളം സ്വദേശി മർഹബ ഹൗസിൽ സി.വി അബ്ദുറഹ്മാൻ ( 58 ) ദോഹയിൽ നിര്യാതനായി. ( തിങ്കളാഴ്ച )പുലർച്ചെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കേരളാ ഫുഡ്സെന്ററിൽ പ്രൊഡക്ഷൻ മാനേജരായിരുന്നു. ഖത്തറിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം.
പരേതനായ ടി , കെ മമ്മൂട്ടി ഹാജിയുടെയും ആസിയയുടെയും മകനാണ് . ഭാര്യ : സനീറ.മക്കൾ : ഫൈസൽ , നസീറ , ഫർഹാൻ , നനീബ. മൃതദേഹം ഇന്ന് നാട്ടിൽ പുന്നാട് ഖബർസ്ഥാനിൽ ഖബറടക്കും.
