ദോഹ: അനധികൃതമായി സ്വർണം പൊടി രൂപമാക്കി രാജ്യത്ത് നിന്ന് കടത്താൻ ശ്രമിച്ച നാല് പ്രതികളെ അൽ ഷമാൽ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. വിദേശത്ത് സ്വർണം കടത്താൻ പ്രവർത്തിക്കുന്ന ഒരു സംഘത്തെക്കുറിച്ച് വിവരങ്ങൾ വകുപ്പിന് ലഭിച്ചു. അന്വേഷണം ശക്തമാക്കിയതിലൂടെ ആദ്യത്തെ പ്രതിയെ പിടികൂടാൻ അവർക്ക് കഴിഞ്ഞു. ചോദ്യം ചെയ്യലിൽ, അയാൾ കുറ്റസമ്മതം നടത്തി .
ഏഷ്യൻ പൗരന്മാരായ ബാക്കി പ്രതികളിലേക്ക് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി . സാമ്പത്തിക ഇൻവോയ്സുകൾക്ക് പുറമേ സ്വർണ്ണത്തെ പൊടിയാക്കി മാറ്റാൻ അവർ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്യുകയും പിടിച്ചെടുത്ത വസ്തുക്കൾ നിയമപരമായ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് ഉടനടി റിപ്പോർട്ട് നൽകി . ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
