ദോഹ: വിനോദവും വിജ്ഞാനവും സമന്വയിക്കുന്ന വിസ്മയം തീർക്കാൻ ഒരുങ്ങി ഖത്തർ. ഖത്തറിലെ ലുസൈലിലെ ഖിഫൈതാൻ ഐലൻഡ് നോർത്തിലാണ് പുതിയ റൈഡ് ഒരുങ്ങുന്നത്. ‘എജുടെയിന്മെന്റ്’ എന്ന് പേറ് നൽകിയ ഈ റൈഡ് നിർമ്മിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത് അമേരിക്കൻ കമ്പനി സർനെർ ഇന്റർനാഷണലാണ്.
എണ്ണ പര്യവേഷണം തീമായി അംഗീകരിച്ചാവും റൈഡ് നിർമ്മിക്കുക. ഖത്തറിന്റെ എണ്ണ പര്യവേഷണ ചരിത്രത്തെ മുൻനിർത്തിയാവും റൈഡുകൾ ഒരുക്കുക.

വിനോദവും, വിജ്ഞാനവും ഒരേസമയം പ്രദാനം ചെയ്യുന്നതു കൊണ്ടാണ് റൈഡിന് ‘എജുടെയിന്മെന്റ്’ എന്ന പേര് നൽകിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എണ്ണ പര്യവേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന രീതിയിലാവും റൈഡുകൾ ഒരുക്കുക. എണ്ണ പര്യവേഷണ കേന്ദ്രങ്ങൾ, എണ്ണ വേർതിരിച്ചെടുക്കുന്ന പ്രക്രിയകൾ, ഡ്രില്ലിംഗ്, ഗതാഗതം എന്നിവ റൈഡിൽ ഉൾക്കൊള്ളിക്കും.

ഖത്തറിന്റെ എണ്ണ പര്യവേക്ഷണ ചരിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എജുടെയിന്‍മെന്റ് റൈഡ് നിര്‍മിക്കുന്നത്. എണ്ണ പര്യവേക്ഷണവും അതിന്റെ കേന്ദ്രങ്ങളും ഡ്രില്ലിങ്ങും ഗതാഗതവും വേര്‍തിരിച്ചെടുക്കലും ഉപയോഗവും റൈഡില്‍ വിശദീകരിക്കും. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.

ചരിത്രപരം ആയതു കൊണ്ടു തന്നെ ഖത്തർ മ്യൂസിയവുമായി സഹകരിച്ചാവും എന്തൊക്കെ ഉൾക്കൊള്ളിക്കണമെന്നു തീരുമാനിക്കുക. പദ്ദതിയുടെ രൂപരേഖ അതിനുശേഷമാവും അന്തിമമായി അംഗീകരിക്കുക.
പദ്ദതിയിൽ ആകെ 36 വാട്ടർ റൈഡുകൾ, 80 മീറ്ററോളം ഉയരമുള്ള ഐക്കൺ ടവർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
English Summary: Qatar to offer a new Edutainment experience
