ദോഹ: ഖത്തറിലെ ഏറ്റവും ആദ്യത്തെ ദിനപത്രങ്ങളിൽ ഒന്നായ പത്രമായ ‘അല്‍ അറബ്’ അച്ചടി അവസാനിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് റിപ്പോര്‍ട്ട്. ദോഹ ആസ്ഥാനമായ മറ്റൊരു ഇംഗ്ലീഷ് വാര്‍ത്ത വെബ്‌സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയിരിക്കുന്നത്.
കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന അറബിക് ദിനപത്രമായ അല്‍ അറബിനെ അച്ചടി അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ മൂലം മുന്നറിയിപ്പില്ലാതെ അച്ചടി അവസാനിപ്പിച്ച അല്‍ അറബ് കഴിഞ്ഞ വാരമാണ് അച്ചടി അവസാനിപ്പിച്ച കാര്യം ഔദ്യോദികമായി പ്രഖ്യാപിച്ചത്.
സ്വാതന്ത്യം നേടിയത് മുതല്‍ രാജ്യത്ത് ഏറ്റവും ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയ പത്രമാണ് അല്‍ അറബ്. എന്നാൽ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാക്കിയിട്ടുണ്ടടെന്ന് അധികൃതർ വ്യക്ത. 1972 മാര്‍ച്ച് ആറിനാണ് പത്രം ഓണ്‍ലൈനായി അച്ചടി ആരംഭിച്ചത്.
English summary; Coronavirus crisis: Qatar’s first newspaper ‘Al-Arab’ to end printing
