മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള നടപടിയിൽ നിന്ന് ഖത്തറി ബാങ്കർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി പിന്മാറിയതായി ബിബിസി സ്‌പോർട് റിപ്പോർട്ട് ചെയ്തു.
ഷെയ്ഖ് ജാസിം 5 ബില്യൺ പൗണ്ടിന് ക്ലബിനായി ലേലം വിളിച്ചിരുന്നുവെങ്കിലും ഈയാഴ്ച നടന്ന ചർച്ചകൾ തകരുകയായിരുന്നു.
2005-ൽ 790 മില്യൺ പൗണ്ടിന് യുണൈറ്റഡിനെ വാങ്ങിയ ഗ്ലേസർ കുടുംബം, 2022 നവംബറിലാണ്
വിൽക്കുന്ന കാര്യം പരിഗണിക്കുന്നതായി പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ് വ്യവസായി സർ ജിം റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പാണ് മറ്റ് പ്രധാന ലേലക്കാരിലൊരാൾ.
25% എന്ന് കരുതുന്ന ക്ലബിലെ ന്യൂനപക്ഷ ഓഹരികൾക്കായി ഒരു കരാർ അവസാനിപ്പിക്കാൻ റാറ്റ്ക്ലിഫ് ഇപ്പോൾ പ്രതീക്ഷിക്കുന്നതായി ഉറവിടങ്ങൾ ബിബിസി സ്പോർട്ടിനോട് പറഞ്ഞു.
ഉടമസ്ഥാവകാശ സാഹചര്യത്തെക്കുറിച്ചുള്ള സ്തംഭനാവസ്ഥ മറികടക്കാൻ റാറ്റ്ക്ലിഫ് ക്ലബിൽ ഒരു ന്യൂനപക്ഷ ഓഹരി വാങ്ങാൻ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് പരിഗണിക്കുന്നതായി ഈ മാസം ആദ്യം ബിബിസി സ്‌പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
യുണൈറ്റഡിനെ വിൽക്കാൻ ആലോചിക്കുന്നതായി ഗ്ലേസർ കുടുംബം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത് ക്ലബ്ബിനോടുള്ള താൽപ്പര്യത്തിന്റെ കുത്തൊഴുക്കിന് കാരണമായി. എന്നാൽ ഇനിയോസിൽ നിന്നും ഷെയ്ഖ് ജാസിമിൽ നിന്നുമായി രണ്ട് ഓഫറുകൾ മാത്രമാണ് ലഭിച്ചത്.
ഏകദേശം 5 ബില്യൺ പൗണ്ടിന്റെ ബിഡ്ഡുകളാണ് ഇരുവരും ടേബിൾ ചെയ്തത്. ഷെയ്ഖ് ജാസിമിന്റെ ക്യാമ്പിന് എല്ലായ്‌പ്പോഴും ക്ലബ് പൂർണ്ണമായും വാങ്ങുന്നതിൽ മാത്രമേ താൽപ്പര്യമുണ്ടായിരുന്നുള്ളൂ.
ക്ലബ്ബ് വിറ്റൊഴിഞ്ഞു പോവാൻ ഓൾഡ് ട്രാഫോർഡിന് അകത്തും പുറത്തും യുണൈറ്റഡ് ആരാധകർ ഗ്ലേസർ കുടുംബത്തിനെതിരെ പ്രകടനങ്ങൾ നടത്തി. പ്രീമിയർ ലീഗിൽ ആദ്യ എട്ട് മത്സരങ്ങളിൽ നാലിലും തോൽക്കുകയും ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തോൽക്കുകയും ചെയ്ത ക്ലബ് ഇപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണുള്ളത്.
Content Highlights: Manchester United: Qatar’s Sheikh Jassim withdraws from process to buy club
