ദോഹ: ദോഹ മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ച് ഖത്തർ മെട്രോ അധികൃതർ. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി.
കോവിഡ് സാഹചര്യത്തിലാണ് രാജ്യത്തെ മെട്രോ സേവനങ്ങൾ നിർത്തി വച്ചത്. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തിലാണ് മെട്രോ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്.
കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് മെട്രോയിൽ സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് സ്കാനറുകൾ, താപനില പരിശോധന സംവിധാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, സാമൂഹിക അകലം പാലിക്കാൻ നിർദേശിക്കുന്ന 18000 ഓളം പോസ്റ്ററുകൾ എന്നിവ ഇതിനകം തന്നെ മെട്രോയിൽ ഒരുക്കി കഴിഞ്ഞു.
മെട്രോ ജീവനക്കാർക്കെല്ലാം കോവിഡ് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളും, ബോധവൽക്കരണവും നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
English Summary: Doha Metro getting ready to get back on track
