2021/2022 അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ മിശ്രിത പഠന രീതി(ബ്ലെൻഡഡ് ലേണിംഗ് സിസ്റ്റം)തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫൗസിയ അബ്ദുൽ അസീസ് അൽ ഖാതർ വ്യക്തമാക്കി.
സ്കൂളുകളിലെ എല്ലാ ഗ്രേഡ് തലങ്ങളിലുമുള്ള ആകെയുള്ളതിൽ 50% വിദ്യാർത്ഥികളെ റൊട്ടേഷൻ സംവിധാനത്തിലൂടെ മാറി മാറി പഠിപ്പിക്കും. രാജ്യത്തെ കോവിഡ് -19 അണുബാധ നിരക്കും നിലവിലെ സാഹചര്യവും ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളും പരിശോധിക്കും. പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപനവും കൂടിയാലോചനയും നടത്തിയതിനുശേഷമാണ് ഇത്തരം നടപടികൾ സ്വീകരിച്ചത്.
വിദ്യാർത്ഥികൾ തുടർച്ചയായി ഓരോ രണ്ടാഴ്ചയിലും 5 ദിവസം ഹാജരാകണംമെന്നും എല്ലാ ഗ്രേഡുകളിലും ആഴ്ചയിൽ 30 പാഠങ്ങൾ അധ്യാപകർ പഠിപ്പിക്കണമെന്നും പ്രതിദിനം ആറ് 45 മിനിറ്റ് ദൈർഘ്യമുള്ള പാഠങ്ങളും 25-മിനിറ്റ് ഇടവേളകളുമായി സ്കൂൾ സമയം 7:15 മുതൽ 12:30 വരെയായി ചുരുക്കണമെന്നും സർക്കുലർ നമ്പർ 16/2020 അനുസരിച്ച് ഫൗസിയ അൽ ഖാതർ വ്യക്തമാക്കി.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസവിഭാഗം പുതിയ അധ്യയന വർഷത്തിനുള്ള തയ്യാറെടുപ്പിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പാക്കേജ് ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവെന്ന് അൽ-ഖാതർ ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആരോഗ്യമുള്ളതും സുരക്ഷിതവുമായ സ്കൂൾ അന്തരീക്ഷത്തിൽ എല്ലാ ഗ്രേഡുകളിലും മികച്ച പഠനസാഹചര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
