25.5 C
Qatar
Sunday, April 19, 2026

സൂഖ് വാഖിഫ് അന്താരാഷ്ട്ര തേൻ- ഈന്തപ്പഴ എക്സിബിഷൻസ് ഫെബ്രുവരിയിൽ

- Advertisement -

ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര തേൻ എക്‌സിബിഷൻ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കും. രണ്ടാമത്തെ അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെക്ക് ഷെഡ്യൂൾ ചെയ്‌തതായും പ്രഖ്യാപിച്ചു.

എക്സിബിഷനുകളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് exhibition.souqwaqif.qa മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. 5,000 റിയാൽ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്ത് പങ്കെടുക്കുന്നവർക്ക് 5,000 റിയാൽ ഇൻഷുറൻസ് കിഴിവോടെ 500 കിലോഗ്രാം തേനും ഒരു ടൺ ഈത്തപ്പഴവും ഷിപ്പ്മെന്റ് ചെയ്യാൻ സൗകര്യമുണ്ടാവും.

- Advertisement -

സൂഖ് വാഖിഫ് ഹോട്ടലുകളിൽ പ്രത്യേക നിരക്കുകൾ, ഖത്തർ എയർവേയ്സ് വഴിയുള്ള ഡിസ്കൗണ്ട് ഷിപ്പിംഗ്, പങ്കെടുക്കുന്ന രാജ്യങ്ങൾക്കുള്ള പ്രവേശന വിസകൾ എന്നിവ ഉൾപ്പെടെയുള്ള സവിശേഷമായ ആനുകൂല്യങ്ങളും പങ്കാളികൾക്ക് ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷത്തെ തേനും ഈന്തപ്പഴവും പ്രദർശനത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 160 ഫാമുകളും കമ്പനികളും പങ്കെടുത്തു, 50 ഇനം തേനും 50 ഇനം ഈത്തപ്പഴങ്ങളും പ്രദർശിപ്പിച്ചു. പങ്കെടുത്ത രാജ്യങ്ങളിൽ ഒമാൻ, ടുണീഷ്യ, ലിബിയ, പലസ്തീൻ, ജോർജിയ എന്നിവ ഉൾപ്പെടുന്നു. 31 ഖത്തറി തേൻ ഇറക്കുമതി കമ്പനികളുടെയും 26 പ്രാദേശിക ഉൽപാദകരുടെയും സാന്നിധ്യം ശ്രദ്ധേയമാണ്.

- Advertisement -

2019 മുതൽ ഇന്റർനാഷണൽ ഡേറ്റ്സ് എക്സിബിഷൻ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു, ഈ സമയത്ത് സൂഖ് വാഖിഫ് അതിന്റെ പ്രാദേശിക പതിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പത്ത് രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴം ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി 89 പ്രാദേശിക കമ്പനികളും 59 വിദേശ കമ്പനികളും ഉൾപ്പെടെ 150 എക്സിബിറ്റർമാർ 2019 പതിപ്പിൽ ഉൾപ്പെടുന്നു. പ്രധാനമായി ഈ പ്രദർശനങ്ങൾക്ക് പ്രവേശന ഫീസ് ഇല്ല എന്നത് തന്നെയാണ്.

Content Highlights: Souq Waqif International Honey & Dates Exhibitions begin in Feb

Latest news
MORE IN LATEST NEWS

MOST POPULAR