ദോഹ: ഖത്തര്‍ ഉപരോധം കഴിഞ്ഞ ആഴ്ചയോടെ അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് യു.എ.ഇ തുരങ്കം വച്ചതായി റിപ്പോര്‍ട്ട. ഫോക്‌സ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്ക, ഖത്തര്‍, സൗദി എന്നീ രാഷ്ട്രങ്ങളുടെ ഉന്നത അധികൃതര്‍ യോഗം ചേര്‍ന്ന് കഴിഞ്ഞ വാരം ഗള്‍ഫ് ഉപരോധം ഉപാധികളോടെ അവസാനിപ്പിക്കാനുള്ള നീക്കം നടന്നതായും എന്നാല്‍ യു.എ.ഇ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസ്സ വാദം ഉന്നയിച്ചതോടെ ഉന്നതതല റദ്ദ് ചെയ്തതായും അമേരിക്കന്‍ വിദേശ കാര്യാ മന്ത്രലയത്തിലെ ഉന്നതരെ ഉദ്ധരിച്ചു ഫോക്‌സ് ന്യൂസ് ചൂണ്ടിക്കാട്ടി.
യു.എ.ഇയുടെ സമ്മര്‍ദത്തെ തുടര്‍ന്നു സൗദി അധിര്‍കൃതര്‍ യോഗത്തില്‍ നിന്നൊഴിവാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. ഖത്തര്‍ ഉപരോധം പിന്‍വലിപ്പിക്കാന്‍ ഈ വരുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് മേല്‍ സ്വാധീനം ചെലുത്തുന്നത് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളാണ്.
ഖത്തര്‍ ഉപരോധം സൗദി സഖ്യ രാഷ്ട്രങ്ങള്‍ ഗള്‍ഫിലെ അമേരിക്കന്‍ കമ്പനികള്‍ക്ക് മേല്‍ നല്‍കിയ കനത്ത പ്രഹരമായി പോലും ചില കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫോക്‌സ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
English summary; The UAE is reported to have undermined the US move to end the embargo on Qatar last week. Fox News reports.
