ദോഹ: മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് 2024-ലെ അമീരി ഓർഡർ നമ്പർ (1) തിങ്കളാഴ്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുറപ്പെടുവിച്ചു.
ഉത്തരവ് പ്രകാരം ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായി. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി കായിക യുവജന മന്ത്രിയാകും.
ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസ്സൻ അൽ മുഹന്നദി നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമാകും. അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ മുനിസിപ്പാലിറ്റി മന്ത്രിയായും സുൽത്താൻ ബിൻ സാദ് ബിൻ സുൽത്താൻ അൽ മുറൈഖി വിദേശകാര്യ സഹമന്ത്രിയായും അധികാരമേൽക്കും.
ഈ തീരുമാനം അമീരി ഓർഡർ ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
Content Highlights: Amir issues order reshuffling Qatar cabinet
