ദോഹ: ബാച്ചിലേഴ്സിനു ഹെൽത്ത് കാർഡിനുള്ള അപേക്ഷകൾ നൽകേണ്ടത് ഞായർ മുതൽ വ്യാഴം വരെ. മിസൈമിറില്‍ ബാച്ചിലേഴ്സിനുള്ള റെഡ് ക്രസന്റ് ക്ലിനിക്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കൗണ്ടറില്‍ രാവിലെ 6.30 മുതല്‍ ടോക്കണ്‍ നൽകി തുടങ്ങുന്നത്.
ആദ്യം വരുന്നവർക്ക് ആദ്യം എന്ന രൂപത്തിലാണ് ടോക്കൺ നൽകുക. ടോക്കണിൽ രേഖപെടുത്തിയിരിക്കുന്ന തിയ്യതിയിലും സമയത്തുമാണ് സെന്ററിൽ ഹാജരാകേണ്ടത്. ഹെൽത്ത്കാർഡിനായി വാലിഡായ ഖത്തർ ഐഡി കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും 100 റിയാലും നൽകേണ്ടതാണ്. വെള്ളി, ശെനി അവധിയായിരിക്കും.
