27.6 C
Qatar
Saturday, April 18, 2026

കോവിഡ്; സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാനം സെപ്റ്റംബർ ആദ്യവാരത്തിനു ശേഷം

- Advertisement -

ദോഹ: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം സെപ്തംബർ ആദ്യ ആഴ്ചയ്ക്ക് ശേഷം മാത്രമേ എടുക്കാനുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിലെ പ്രായോഗികതയെ ചൂണ്ടി കാണിച്ച് രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു.

- Advertisement -

സാധാരണ ക്ലാസുകൾ മാത്രമേ നടക്കാതിരിക്കുകയുള്ളൂ.  ഓൺലൈൻ ക്ലാസുകളും വിദൂര വിദ്യാഭ്യാസവും സാധരണപോലെ തുടരും. സെപ്റ്റംബർ ആദ്യ ആഴ്ചയിലെ രാജ്യത്തിന്റെ അവസ്ഥ വിലയിരുത്തിയാവും അന്തിമ തീരുമാനം എടുക്കുക.

Latest news
MORE IN LATEST NEWS

MOST POPULAR