27.6 C
Qatar
Saturday, April 18, 2026

കൊവിഡ്‌ മൂലം നിര്‍ത്തിവെച്ച വിസ നടപടികള്‍ പുനരാരംഭിച്ചു,ഖത്തറിലേക്ക് പ്രവാസി തൊഴിലാളികള്‍ തിരിച്ചുവരുന്നു.

- Advertisement -

ദോഹ : കോവിഡ് വ്യപാനം കുറയുന്ന സാഹചര്യത്തിൽ ഖത്തറിലേക്ക് പ്രവാസി തൊഴിലാളികൾ തിരിച്ചുവന്നു തുടങ്ങി. കോവിഡ് വ്യാപനം കുറഞ്ഞ തെരെഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് വിസ നൽകാൻ തയ്യാറായത്തോടെയാണ് വിദേശത്ത് നിന്ന് പ്രവാസി തൊഴിലാളിസംഘങ്ങൾ എത്തുന്നത്. കൊവിഡ് കാരണം നിലച്ച വിസാനടപടികള്‍ ഇതോടെ പുനരാരംഭിച്ചതായി ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഖത്തര്‍ ട്രിബ്യൂണലാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വ്യാപനം കുറഞ്ഞ കെനിയയിൽ നിന്നും റിക്രൂട്ട് ചെയ്ത 30 അംഗസംഘങ്ങളാണ് ദോഹയിൽ എത്തിയിട്ടുള്ളത്. മാർച്ചിൽ നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം ആദ്യമെത്തുന്ന പ്രവാസി തൊഴിലാളി സംഘമാണിവർ. അതേസമയം വ്യത്യസ്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 300 ഓളം വിസകൾ അനുവാദിച്ചതയും വിവിധ ബാച്ചുകളായി ഖത്തറിലേക്ക് എത്തുമെന്നുമാണ് റിപ്പോർട്ട്.

- Advertisement -

എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഖത്തറിലെത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതവന്നിട്ടില്ല. കൂടാതെ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിൽ ഇന്ത്യ ഉൾപ്പെടാത്തതുകൊണ്ട് മലയാളി പ്രവാസികൾ ആശങ്കയിലാണ്.

Latest news
MORE IN LATEST NEWS

MOST POPULAR