ദോഹ : ഖത്തറിൽ സ്കൂൾ അധ്യാപിക ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. തുമാമയിലെ ഒലീവ് ഇൻ്റർനാഷണൽ സ്കൂൾ അധ്യാപിക റഷ റഹ്‌മാനാണ് (35) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് തുമാമയിലെ ജിംനേഷ്യത്തിൽ പോയി മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.അപകടസ്ഥലത്ത് തന്നെ തൽക്ഷണം മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി തുമാമയിലെ ഒലീവ് സ്കൂളിൽ അധ്യാപികയാണ് കൊൽക്കത്ത സ്വദേശിനിയായ റഷ. നിര്യാണത്തിൽ സ്കൂൾ മാനേജ്മെന്റ് അനുശോചനം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
