23.5 C
Qatar
Saturday, April 18, 2026

ഇനി 80% ആളുകൾ ജോലി സ്ഥലത്ത് എത്തണം; കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ പുതിയ തീരുമാനങ്ങൾ ഇവയാണ്

- Advertisement -

ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി കമ്പനികൾക്ക് അവർ വീടുകളിൽ ചെന്ന് നൽകി വരുന്ന ഗാർഹിക സേവനങ്ങൾ അനുവദിക്കാനും, സർക്കാർ, സ്വകാര്യ മേഖലകളിൽ 80 ശതമാനം ജീവനക്കാർക്ക്  ജോലി സ്ഥലത്ത് എത്തി ജോലി ചെയ്യാനും തീരുമാനം ആയി. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിൽ കൊണ്ടുവന്ന പുതിയ തീരുമാനങ്ങൾ ഇവയാണ്:

- Advertisement -

ഒന്നാമത്:

1- സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ മെഡിക്കൽ സേവനങ്ങൾ നിർത്തലാക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കൽ.

- Advertisement -

2- ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി കമ്പനികൾ നൽകി വരുന്ന വീട്ടിലെത്തി നൽകുന്ന സേവനങ്ങളുടെ സംവിധാനം താൽക്കാലികമായി നിർത്താനുള്ള മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കൽ.

3- ഈ തീരുമാനം 1/9/2020 മുതൽ പ്രാബല്യത്തിൽ വരും.

രണ്ടാമത്തേത്:

1- സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമായി എല്ലാ മീറ്റിംഗുകളും ഓൺലൈൻ വഴി നടത്തുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മന്ത്രിസഭാ പ്രമേയം ഭേദഗതി ചെയ്യുക.

2 – ഈ തീരുമാനം 1/9/2020 മുതൽ കൂടുതൽ അറിയിപ്പ് വരെ പ്രാബല്യത്തിൽ വരും.

മൂന്നാമത്:

1 – മന്ത്രിസഭയുടെ തീരുമാനപ്രകാരം സർക്കാർ മേഖലയിലെ മൊത്തം ജീവനക്കാർ 80 ശതമാനം ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് എത്തി ജോലി ചെയ്യാം. ബാക്കി ഇരുപത് ശതമാനം ജീവനക്കാർക്ക് അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് അവരുടെ വീടുകളിൽ നിന്നോ മറ്റൊ ജോലിസ്ഥലത്ത് എത്താതെ വിദൂരമായി ജോലി ചെയ്യാം.

2- സ്വകാര്യമേഖലയിലെ മൊത്തം തൊഴിലാളികളുടെ 80 ശതമാനം പേർക്ക്  അവരുടെ ജോലിസ്ഥലത്ത് നിന്ന് ജോലി ആരംഭിക്കാം. ബാക്കിയുള്ളവർക്ക് വീടുകളിൽ നിന്നോ മറ്റോ വിദൂരമായി ഇരുന്ന് ജോലി ചെയ്യാം.

നാലാമത്തേത്:

ആളുകൾ കർശനമായ കോവിഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.  മാസ്ക് ധരിക്കുക, ആളുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക ഉൾപ്പെടെയുള്ള മുൻകരുതൽ പാലിക്കുക.

English Summary: Home services by cleaning and hospitality companies to start from Sept 1

Latest news
MORE IN LATEST NEWS

MOST POPULAR