25.1 C
Qatar
Thursday, April 16, 2026

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന നാല്പതോളം വാണിജ്യസ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

- Advertisement -

ദോഹ : രാജ്യത്ത് ഭക്ഷണപദാര്‍ത്ഥ സ്ഥാപനങ്ങളടക്കം മറ്റു നിയമവിരുദ്ധമായി കച്ചവടം നടത്തിയിരുന്ന നാല്പതോളം വാണിജ്യസ്ഥാപനങ്ങള്‍ അടപ്പിച്ചതായി അധികൃതര്‍. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയവും വിവിധ മുന്‍സിപ്പാലിറ്റികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടിയുണ്ടായത്. ഇത്തരം വാണിജ്യസ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടിയുണ്ടായതായി ബലദിയ അധികൃതര്‍ അറിയിച്ചത്.

ഭക്ഷണ ശാലകള്‍, തെരുവ് കച്ചവടക്കാര്‍, സലൂണുകള്‍, കോഫീ ഷോപ്പുകള്‍, വാണിജ്യ സ്ഥാപനങ്ങളിലാണ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കല്‍, കാലാവധി കഴിഞ്ഞ സാധനങ്ങളുടെ വില്‍പന, അറബിക് നെയിം ബോര്‍ഡുകളുടെ അഭാവം, കൃത്യമായ വിലവിവര പട്ടികയില്ലാതെ കച്ചവടം നടത്തുക എന്നീ നിയമലംഘനങ്ങനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

- Advertisement -

നിയമ ലംഘനം നടത്തിയ വാണിജ്യ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിച്ചതായും ഇത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കാന്‍ വിധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ നടത്തിയ ചില വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 30000 റിയാല്‍ വരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Latest news
MORE IN LATEST NEWS

MOST POPULAR