32.6 C
Qatar
Friday, April 24, 2026

മൻസൂറയിൽ കെട്ടിടം തകർന്ന സംഭവം, ഉത്തരവാദികൾക്ക് ശിക്ഷ വിധിച്ച് ഖത്തർ കോടതി

- Advertisement -

ദോഹ: ഖത്തറിൽ 2023 മാർച്ച് 22ന് ബിൻ ദുർഹാം ഏരിയയിലെ മൻസൂറയിൽ കെട്ടിടം തകർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പ്രതികൾക്ക് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തടവുശിക്ഷ വിധിച്ചു.

കെട്ടിട ഉടമസ്ഥന് ഒരു വർഷം തടവും അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനിയുടെ ഡയറക്ടർക്ക് 5 വർഷവും കൺസൾട്ടൻ്റിന് 3 വർഷം തടവും ശിക്ഷ വിധിച്ചു. കെട്ടിട ഉടമയുടെ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതായും പബ്ലിക് പ്രോസിക്യൂഷൻ വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു.

- Advertisement -

അറ്റകുറ്റപ്പണികൾ നടത്തിയത് ആവശ്യമായ അനുമതികളില്ലാതെയാണെന്നും ജോലികൾ നടത്താൻ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ ഏപ്രിലിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പ്രധാന കരാറുകാരൻ, പ്രോജക്ട് കൺസൾട്ടൻ്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവരെ സംഭവത്തിന് ഉത്തരവാദികളാക്കിയാണ് പ്രോസിക്യൂഷൻ കുറ്റപത്രം തയാറാക്കിയത്.

തടവിനു പുറമേ അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്ക് 500,000 റിയാലുംകെട്ടിട ഉടമയ്ക്ക് 20,000 റിയാലും പിഴയായി ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ പ്രവാസികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഖത്തറിൽ നിന്ന് നാടുകടത്തും.

- Advertisement -

അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ 2023 മാർച്ച് 22 ന് മൻസൂറയിലെ നാല് നില കെട്ടിടം തകർന്നത് മലയാളികൾ ഉൾപെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയിരുന്നു.

Content Highlights: Qatar court issues ruling on Bin Durham building collapse

Latest news
MORE IN LATEST NEWS

MOST POPULAR