27.7 C
Qatar
Thursday, April 16, 2026

പുതിയ തൊഴില്‍ നിയമകരാര്‍ : രാജിക്കത്ത് നിര്‍ബന്ധമായും സമര്‍പ്പിക്കണം.

- Advertisement -

ദോഹ : ഖത്തറിലെ പുതുക്കിയ തൊഴിലാളി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോള്‍ പഴയ കമ്പനിയുടെ രാജിക്കത്ത് നിര്‍ബന്ധമായും സമര്‍പ്പിക്കണം. പഴയ കമ്പനിയില്‍ തൊഴില്‍ മാറ്റത്തിനായി തൊഴില്‍ ഓഫര്‍ സൂചിപ്പിക്കുന്ന പുതിയ കമ്പനി ഒപ്പിട്ട് സ്റ്റാമ്പ് ചെയ്ത ഒരു കത്തും ജോലിസ്ഥലം മാറാനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് തൊഴില്‍-സാമുഹിക കാര്യാ മന്ത്രാലയം അസിസ്റ്റന്‍ അണ്ടര്‍ സെക്രട്ടറിമുഹമ്മദ്‌ ഹസ്സന്‍ അല്‍ ഒബൈദ്ലി അറിയിച്ചു.

പുതിയ കമ്പനി തൊഴില്‍ മാറ്റം അംഗീകരിക്കുകയാണെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്യണം എന്നാല്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ നിയമച്ചട്ടങ്ങള്‍ പാലിച്ച് നിരസിക്കാനും സ്വീകരിക്കാനും സാധ്യതയുണ്ടെന്നും അല്‍ ഒബൈദ്ലി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR