ദോഹ: രാജ്യത്തെ ശിശു സംരക്ഷണത്തിന്‍റെ ഭാഗമായി 2003 മുതല്‍ ഈ വര്ഷം വരെ 3,30,000 നവജാതശിശുക്കളെ അതിസൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നു ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുഞ്ഞുങ്ങളിലെ മാരകരോഗ നിര്‍ണയത്തിനായിട്ടാണ് അതിസൂഷ്മ പരിശോധന നടത്തുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഖത്തര്‍ സംസ്ഥാനത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാരകരോഗങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തി, വളരെ നേരത്തെ തന്നെ അത് കണ്ടെത്തുന്നതിനും നേരത്തെ തന്നെ പ്രതിരോധിച്ച് രോഗം ഭേദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്. നിലവില്‍ ആയിരത്തോളം കുഞ്ഞുങ്ങള്‍ക്ക് മന്ത്രാലയം ആരോഗ്യ പരിരക്ഷകള്‍ നല്‍കുന്നുണ്ട്. അറബ് രാഷ്ട്രങ്ങളില്‍വെച്ച് ഇത്തരമൊരു മുന്നേറ്റം നടത്തുന്ന ആദ്യത്തെ രാജ്യമാണ് ഖത്തര്‍.
