ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 258 കൊറോണ വൈറസ് കേസുകള്‍ സ്ഥിതീകരിച്ചു, 240 പേര് രോഗമുക്തി നേടി. അതോടൊപ്പം ആവശ്യമായ വൈദ്യസഹായം ലഭിച്ചിരുന്ന 63 വയസുള്ള ഒരാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഖത്തറില്‍ ആകെ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 1,23,175 ആയി. സ്ഥിതീകരിച്ച പുതിയ കേസുകളില്‍ 248 എണ്ണം പ്രാദേശിക കേസുകളും 10 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. നിലവില്‍ 2,957 കേസുകളാണ് സജീവ കേസുകളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,950 ടെസ്റ്റുകലാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,39,091 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ചത് 36 കേസുകളാണ് ഇതോടെ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 421 ആയാണ് കണക്കാക്കുന്നത്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ട് രോഗികളെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതോടെ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന കേസുകളുടെ എണ്ണം 64 ആയി.
ഖത്തറിൽ COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്.
