26.4 C
Qatar
Sunday, April 19, 2026

വിവിധ രാഷ്ട്രങ്ങളുടെ തര്‍ക്കങ്ങളില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതില്‍ അഭിമാനമെന്ന് ഡോ: മുത്തലക് ബിന്‍ മജീദ്‌.

- Advertisement -

ദോഹ: അന്താരാഷ്ട്ര തര്‍ക്ക വിഷയങ്ങളില്‍ മികച്ച മധ്യസ്ഥനെന്ന സ്ഥാനം വഹിക്കുന്ന ഖ്യാതി ഖത്തറിന്റെ സല്‍പേര് ഉയര്‍ന്നതായും അതില്‍ അഭിമാനമുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക പ്രതിനിധി ഡോ. മുത്തലക് ബിന്‍ മജീദ് അല്‍ കഹ്താനി പറഞ്ഞു. ദി ഡിപ്ലോമാറ്റ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കഹ്താനി.

പതിറ്റാണ്ടുകളായി തുടരുന്ന ഖത്തറിന്റെ മധ്യസ്ഥയില്‍ അഫ്ഗാന്‍ പ്രതിസന്ധിയെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്ക, കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലും ഖത്തര്‍ നടത്തി വരുന്ന പ്രധാനപ്പെട്ട മധ്യസ്ഥ ശ്രമങ്ങള്‍ ലോക നന്മക്ക് മുതല്‍കൂട്ടാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

- Advertisement -

ഖത്തറിന്റെ മധ്യസ്ഥത സ്വീകരിക്കാന്‍ നിലവില്‍ നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണെന്നും അല്‍ കഹ്താനി ദി ഡിപ്ലോമാറ്റ് മാഗസിനോട് പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR