ദോഹ: ഖത്തറിൽ നടക്കാനിരുന്ന മലയാളസിനിമയുടെ താരാരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും പ്രമുഖ താരങ്ങളും പങ്കെടുക്കുന്ന ‘മോളീവുഡ് മാജിക്’ താരനിശ മാറ്റിവെച്ചതായി മാറ്റിവെച്ചതായി സംഘാടകരായ നയൺ വൺ ഇവന്റ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പരിപാടി മാറ്റിയതെന്നും സംഘാടകർ അറിയിച്ചു. പുതിയ തീയതി ഉടൻ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച്
നവംബർ 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഖത്തർ 974 സ്റ്റേഡിയത്തിലായിരുന്നു പരിപാടി നടക്കാനിരുന്നത്. പരിപാടിയുടെ റിഹേഴ്സൽ വരെ ആരംഭിച്ചതിനു ശേഷമാണ് പെട്ടെന്നുള്ള ഈ മാറ്റം. ഇതിനോടകം തന്നെ ഈ പരിപാടിയുടെ ഭൂരിഭാഗം ടിക്കറ്റുകളും ക്യൂ ടിക്കറ്റ്സ് വഴി വിറ്റുപോയിട്ടുണ്ട്.
