ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 251 പുതിയ കൊറോണ കേസുകളാണ് സ്ഥിതീകരിച്ചത്. 229 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 216 ആയി. നിലവില്‍ 2,834 കേസുകളാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 358 ആണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് രോഗികളെ കൂടി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 56 ആയി
