34.5 C
Qatar
Saturday, April 18, 2026

ചൊവ്വ നാളെ തിളങ്ങും : ഇത്രയും തിളക്കത്തോടെ കാണണമെങ്കിൽ ഇനി 15 വർഷം കാത്തിരിക്കണം.

- Advertisement -

ദോഹ : ചൊവ്വയെ ഇനി ഇത്ര അടുത്ത് കാണണമെങ്കിൽ 15 വർഷമെടുക്കും, ഖത്തർ സമയം നാളെ പുലർച്ചെ 2.18 ന് ഭൂമിയോട് ഏറ്റവും അടുത്ത് ചൊവ്വയെ കാണാൻ കഴിയും. അത്യപൂർവ തിളക്കത്തോടെ ശോഭിച്ചയായിരിക്കും ചൊവ്വയെ കാണാൻ കഴിയുക. സൂര്യനും ചൊവ്വയും എതിര്‍ ഭാഗത്തായി വരുന്ന ഈ പ്രതിഭാസം ഗോളശാസ്ത്രത്തില്‍ തന്നെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഓപ്പോസിഷൻ വരുന്നതിനാൽ രാത്രി അത്യാധിക ശോഭയിൽ നഗ്നനേത്രങ്ങൾ കൊണ്ട് ചൊവ്വയെ കാണാനാകുമെന്ന് വാനനിരീക്ഷകൻ ഇല്യാസ് പെരിമ്പലം പറഞ്ഞു.

ഭൂമി മധ്യത്തില്‍ സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതിനെയാണ് ഓപ്പോസിഷൻ എന്ന് പറയുന്നത്. ഈ ദിവസം ഓപ്പോസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യസ്തമായത്തോടെ കിഴക്കുദിക്കുകയും പാതിരാത്രി കഴിയുന്നത്തോടെ ഉച്ചിയിലെത്തും പിറ്റേന്ന് പുലർച്ചെ സൂര്യോദയ സമയത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവനും ഗ്രഹത്തെ നമുക്ക് കാണാൻ കഴിയും.

- Advertisement -

ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴും എന്ന നിലയിലായിരിക്കും. എന്നാൽ സൂര്യപ്രകാശംവീഴുന്ന ഭാഗം എല്ലായ്പോഴും പൂർണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല എന്നാല്‍ ഒപ്പോസിഷന്‍ സംഭവിക്കുമ്പോള്‍ പൂര്‍ണമായും ഭൂമിക്ക് അഭിമുഖമായിരിക്കും അതുകൊണ്ട് തന്നെ ചൊവ്വയെ നാളെ പൂര്‍ണമായും കാണാന്‍ കഴിയുമെന്നും വാനനിരീഷകര്‍ പറഞ്ഞു..

Latest news
MORE IN LATEST NEWS

MOST POPULAR