ദോഹ: ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അവസരം. സുപ്രീം കമ്മറ്റിയാണ് ലോകകപ്പുമായി ബന്ധപ്പെട്ട നടത്തിപ്പ്, മത്സര സംഘാടനം, സുപ്രീം കമ്മറ്റി ഒരുക്കേണ്ട കൂടുതല്‍ സൗകര്യങ്ങള്‍, കലാപരമായും കായികപരമായുള്ള നിര്‍ദേശങ്ങള്‍ എന്നിവ ജനങ്ങളില്‍ നിന്നും സ്വീകരിക്കാന്‍ തയ്യാറാകുന്നത്. സുപ്രീം കമ്മറ്റി ഫോര്‍ ഹെറിറ്റേജ് ആന്‍ഡ് ലെഗസി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈക്കാര്യം അറിയിച്ചിരിക്കുന്നത്.
ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന ഈ പരിപാടി ‘നിങ്ങള്‍ ആഥിധേയരാവുക’ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകകപ്പ് രാജ്യത്തിന്റെ യശസ്സും മഹത്വവും ലോക ജനതക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും, ഇക്കാര്യത്തില്‍ പൊതു ജനം നല്കുന്ന ഏതൊരു അഭിപ്രായവും ഖത്തര്‍ സര്‍ക്കാര്‍ അഭിമാനപൂര്‍വം പരിഗണിക്കുമെന്നും സുപ്രീം കമ്മറ്റി വ്യക്തമാക്കി.
