29.4 C
Qatar
Sunday, April 19, 2026

യമന്‍ സ്വദേശിയുടെ കൊലപാതകം : 13 മലയാളികളെ വെറുതെ വിട്ടു.

- Advertisement -

ദോഹ : ഖത്തറിലെ യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ 13 മലയാളികളെ വെറുതെ വിട്ടു. ഖത്തര്‍ ക്രിമിനല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 27 പ്രതികളില്‍ 13 പേരെയാണ് കോടതി വിട്ടയച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളുടെ വധശിക്ഷ കോടതി നേരത്തെ വിധിച്ചിരുന്നു.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്‌ ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ് എന്നിവരെയാണ് ക്രിമിനല്‍ കോടതി വിട്ടയച്ചത്. കോടതി വധശിക്ഷ പ്രഖ്യാപിച്ചത് ഒന്നു മുതല്‍ 4 വരെയുള്ള പ്രതികളായ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളില്‍ സ്വദേശികളായ അഷ്ഫീര്‍ കണ്ണോത്ത്, അനീസ്, റാഷിദ് കുനിയില്‍, ടി.ഷമ്മാസ് എന്നിവരെയാണ്.

- Advertisement -

കേസിലെ പ്രതികളില്‍ ജെയ്സീര്‍, ഫയാസ്, ഫൈസല്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഹാരിസിനു മൂന്ന് വര്‍ഷം തടവും 10,000 റിയാല്‍ പിഴയുമാണ് ചുമത്തിയത്. യൂനസ്, യഹിയ, അബ്ദുറസാഖ്, മുരളി, ബസുകുമാര്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്ക് 6 മാസവും 3,000 റിയാല്‍ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2019 ജൂണ്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ ജ്വല്ലറികള്‍ നടത്തിയിരുന്ന ആളായിരുന്നു യെമന്‍ സ്വദേശി. കവര്‍ച്ചക്ക് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. കേസിലെ 2 മുതല്‍ 4 വരെയുള്ള പ്രതികള്‍ ഒളിവിലാണ് ബാക്കിയുള്ള പ്രതികള്‍ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തോടെയാണ് ഇവര്‍ കൊലനടത്തിയത്.

Latest news
MORE IN LATEST NEWS

MOST POPULAR