23.5 C
Qatar
Thursday, April 16, 2026

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പൂർണസജ്ജമെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി, മത്സരം നാളെ

- Advertisement -

ദോഹ: ഖത്തർ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ആദ്യ മത്സത്തിനായി ടീം ഇന്ത്യ പൂർണ സജ്ജമെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി. ഏഷ്യൻ കപ്പിൽ നാളെ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. മത്സരം അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും.

അതേസമയം 2011ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാലു ഗോളിനു ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നായകൻ.

- Advertisement -

പലസ്തീനും ബഹ്റൈനുമെതിരായ ഓസ്ട്രേലിയയുടെ സൗഹൃദ മത്സരങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും സുനിൽ ഛേത്രി പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഞങ്ങൾക്കൊരു വലിയ ടൂർണമെന്റാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളുമായി കളിക്കാനുള്ള അവസരമാണമെന്നും ഛേത്രി കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയുമായുള്ള പോരാട്ടത്തിനു ശേഷം ജനുവരി 13ന് ഉസ്ബെക്കിസ്ഥാനേയും 23ന് സിറിയയേയും ഇന്ത്യ നേരിടും.

- Advertisement -

Content Highlights : Sunil chhetri on first Asian cup match against Australia

Latest news
MORE IN LATEST NEWS

MOST POPULAR