23.5 C
Qatar
Thursday, April 16, 2026

കോവിഡ്‌ വാക്സിന്‍ : ഖത്തറില്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിക്കുമെന്ന് മന്ത്രാലയം .

- Advertisement -

ദോഹ: ഈ വര്‍ഷം അവസാനത്തോടെയോല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യമോ ഖത്തറില്‍ കൊവിഡ് മരുന്നുകള്‍ ലഭ്യച്ചു തുടങ്ങുമെന്ന് ഖത്തറി അധികൃതര്‍. ദേശീയ പകര്‍ച്ച നിവാരണ വിഭാഗം അധ്യക്ഷന്‍ ഡോക്ടര്‍ അല്‍ ഖാല്‍ ആണ് കഴിഞ്ഞ ദിവസം ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വാക്സിന്‍ അതിന്റെ പരീക്ഷണ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഖത്തറില്‍ എത്തിക്കഴിഞ്ഞാല്‍ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുകയും ചെയ്യും.

- Advertisement -

കോവിഡ് വാക്സിന്‍ നിര്‍മാണ കമ്പനികളുമായി ആദ്യം കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. വാക്സിന്‍ പ്രവര്‍ത്തനവും അതുമായി നടത്തിവരുന്ന ആശയവിനിമയങ്ങളും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ അല്‍ ഖാല്‍ ഇതിനോടകം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR