ദോഹ : ഖത്തറിലെ എത്യോപ്യന്‍ കമ്മ്യൂണിറ്റിക്കായുള്ള പ്രത്യേക സ്കൂള്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഉത്ഘാടനം ചെയ്തു. രാജ്യത്ത് കൂടുതല്‍ ആളുകളുള്ള എത്യോപ്യന്‍ കമ്മ്യൂണിറ്റികള്‍ക്കായി സ്കൂള്‍ വേണമെന്ന ഖത്തര്‍ അമീറിന്‍റെ നിര്‍ദേശത്താലാണ് സ്കൂള്‍ ആരംഭിക്കുന്നത്. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ വാഹിദ് അല്‍ ഹമ്മാദിക്കൊപ്പം എത്യോപ്യന്‍ സ്ഥാനാധിപതി സാമിയ സക്കറിയ ജതോയും പങ്കെടുത്തു.
ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടുത്തിയുള്ള പാട്യവിഷയങ്ങളാണ് പുതിയ സ്കൂളിലെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം പുതുതായി ആരംഭിച്ച സ്കൂളില്‍ മൂവായിരത്തിലധികം എത്യോപ്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഖത്തറിലെ എത്യോപ്യന്‍ കമ്മ്യൂണിറ്റിക്കായി അമീര്‍ നല്‍കിയ സ്നേഹ സമ്മാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ സാമിയ പറഞ്ഞു.
