22.6 C
Qatar
Thursday, April 16, 2026

മിന്നൽ പരിശോധന: ദോഹയിൽ 129 ഹോട്ടലുകൾ പൂട്ടിച്ച് ബലദിയ

- Advertisement -

ദോഹ: ദോഹയിലെ ഭക്ഷണശാലകളിൽ പൊടുന്നനെ പരിശോധന നടത്തി ബലദിയ അധികൃതര്‍.
പരിശോധനയെ തുടർന്ന് 129 ഭക്ഷണ ശാലകളാണ് പൂട്ടിച്ചു അധികൃതർ പൂട്ടിച്ചത്.

ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്നലെ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ദോഹയിലെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണ ശാലകളില്‍ അധികൃതര്‍ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിച്ച വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

- Advertisement -

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത്, വൃത്തിയില്ലായ്മ, അറബിക് ഇന്‍വോയിസുകളുടെ അഭാവം, ഭക്ഷണ സാധനങ്ങളുടെ കാലപ്പഴക്കം എന്നിവയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ നിയമ ലംഘനങ്ങളായി കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ പരിശോധനകള്‍ക്കായി ബലദിയ ഉത്തരവിട്ടിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR