ദോഹ : ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 2022 ന്‍റെ തീം രൂപകല്‍പ്പന ചെയ്ത വിമാനം പുറത്തിറക്കി ഖത്തര്‍ എയര്‍വെയ്സ്. ലോകകപ്പ് ഫുട്ബോളിന്‍റെ തീം വെച്ച് ചെയ്യുന്ന ആദ്യ പ്രത്യേക വിമാനമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോയും ലോകകപ്പുമായി ബന്ധപ്പെട്ട മറ്റു തീമുകളുമാണ് ഫിഫയുമായി സഹകരിച്ച് ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക വിമാനം പുറത്തിറക്കിയിരിക്കുന്നത്.
ഖത്തര്‍ എയര്‍വെയ്സിന്റെ ബോയിങ്ങ് 777 വിമാനത്തിലാണ് ലോകകപ്പിന്‍റെ പ്രത്യേക തീം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വിമാനം ലോകകപ്പ് സംഘാടനത്തിനായി ഉപയോഗിക്കുമെന്നും ഇതിലൂടെ വിമാനം ചെന്നിറങ്ങുന്നിടത്തെല്ലാം ലോകകപ്പിന്‍റെ പ്രശസ്തി പ്രചരിക്കുമെന്നും ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാഖിര്‍ പറഞ്ഞു.
