ദോഹ : വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും സാമ്പത്തിക വികസനം നിലനിര്‍ത്തുന്നതിനുമായി ഖത്തര്‍ നാഷണല്‍ വിഷന്‍റെ തൊഴില്‍ നിയമത്തിനുമേല്‍ പുതിയ തീരുമാനം. 2030 ലെ വികസന തന്ത്രത്തിന്റെ ഭാഗമായ തൊഴില്‍ നിയമത്തിലെ ഭേദഗതികളിലെ നിബന്ധനകള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പുതിയ തൊഴില്‍ നിയമത്തില്‍ തൊഴിലുടമകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്. ശേഷിക്കുന്ന കാലയളവില്‍ തൊഴിലാളിക്ക് പണം നല്‍കാതെ തന്നെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് തൊഴിലുടമയ്ക്ക് കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് മുമ്പത്തെ നിയമത്തില്‍, കരാറിന്റെ ശേഷിക്കുന്ന കാലയളവില്‍ തൊഴിലാളിയുടെ എല്ലാ കുടിശ്ശികയും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനായിരുന്നുവെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍ ഒബൈദ്ലി വ്യക്തമാക്കി. തൊഴിലാളി നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയും വിമര്‍ശിക്കപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്.
തൊഴില്‍ മാറ്റം അംഗീകരിക്കുകയാണെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കുറയാതെ പുതിയ തൊഴിലുടമയുടെ അടുത്തു ജോലിചെയ്യണം. കൂടാതെ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേക്ക് മാറാനുള്ള തൊഴിലാളിക്ക് സ്വാതന്ത്ര്യം പരിമിതപ്പെടുത്തി തൊഴിലുടമയ്ക്ക് വിമര്‍ശിക്കാംമെന്നും ഒരു തൊഴിലാളി തൊഴില്‍ മാറ്റത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചാല്‍ അത് മന്ത്രാലയം അവലോകനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നതോടൊപ്പം അപേക്ഷ പരിശോധനയ്ക്കു വിധേയമാക്കുന്ന കാലയളവില്‍ തൊഴിലാളി പഴയ തൊഴിലുടമയോടൊപ്പം തുടരണം മെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
