ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 258 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 128 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 144,478 ആയി.
പുതിയ 258 കേസുകളിൽ 221 കമ്മ്യൂണിറ്റി കേസുകളും 37 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,221 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 10,342 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,340,046 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 52 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 347 ആയി കണക്കാക്കുന്നത്. രണ്ടു രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 33 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.
