27.7 C
Qatar
Thursday, April 16, 2026

ക്വാറൻറൈൻ ഹോട്ടൽ പാക്കേജുകൾ ഒക്ടോ ബർ 31 വരെ നീട്ടി: ഖത്തർ

- Advertisement -

ദോഹ: കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഒക്ടോബർ 31 വരെ ക്വാറൻറൈൻ ഹോട്ടൽ പാക്കേജുകൾ നീട്ടി. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ഹോട്ടൽ പാക്കേ ജുകൾ ഇപ്പോൾ 2020 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങിയെത്തുന്ന ക്യുഐഡി ഉടമകളും പൗരന്മാരും പാക്കേജുകൾ ബുക്ക് ചെയ്യുന്ന വെബ്‌സൈറ്റായ www.discoverqatar.qa ഡിസ്കവർ ഖത്തറിന് ഇപ്പോൾ ഒക്ടോബർ 31 വരെ ക്വറന്റയിൻ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. മുമ്പ് ക്വാറന്റൈൻ ഹോ ട്ടൽ ബുക്കിംഗ് ഓപ്ഷൻ സൗകര്യം സെപ്റ്റംബർ 15 വരെ മാത്രമാണ് ലഭ്യമായിരുന്നത്.

- Advertisement -

മടങ്ങിയെത്തുന്ന ക്യുഐഡി ഉടമകൾ ഖത്തറിലേക്ക് മടങ്ങുന്നതിന് ഖത്തർ പോർട്ടലിൽ നിന്ന് പ്രത്യേക എൻട്രി പെർമിറ്റിനായി അപേ ക്ഷിക്കണമായിരുന്നു. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നി ന്നുള്ള ആളുകൾ ഒരു ഹോട്ടലിൽ 7 ദിവസത്തേക്ക് എന്നനിലയിലും ഒരു പാക്കേജ് ബുക്ക് ചെയ്യേണ്ടതുണ്ട്.

1,950 മുതൽ QR 6168 വരെ വിലയുള്ള 16 ഓളം ഹോട്ടലുകൾ (ഒരാൾക്ക് 7 ദിവസത്തേക്ക് എന്നനിലയിൽ ) 2020 ഒക്ടോബർ 1 മുതൽ വെബ്‌സൈറ്റിൽ ലഭ്യമാക്കും.

Latest news
MORE IN LATEST NEWS

MOST POPULAR