25.7 C
Qatar
Thursday, April 23, 2026

ഖത്തറിൽ ഇന്ന് 299 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 299 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 143 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 145,124 ആയി.

പുതിയ 299 കേസുകളിൽ 264 കമ്മ്യൂണിറ്റി കേസുകളും 35 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ് .

- Advertisement -
എല്ലാ പുതിയ കേസുകളും നിരീക്ഷണത്തിലാണ് , കൂടാതെ അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുമുണ്ട്.

ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 149,595 ആയി. 4,223 പേർ ഇപ്പോൾ നിലവിൽ ചികിത്സയിലാണ്. ഇതുവരെ 248 പേർ വൈറസ് മൂലം മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,124 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 10,143 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,362,781 ആയി.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 55 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 380 ആയി കണക്കാക്കുന്നത്. നാല് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 40 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.

ഖത്തറിൽ കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്.
Latest news
MORE IN LATEST NEWS

MOST POPULAR