35.4 C
Qatar
Sunday, April 19, 2026

അർജന്റീനക്കായി മിശിഹ അവതരിച്ചു, മെക്സിക്കോയെ ഇരട്ട ഗോളുകൾക്ക് തകർത്ത് മെസിയും സംഘവും

- Advertisement -

സൗദിക്കെതിരായ അപ്രതീക്ഷിതതോൽവിക്കു ശേഷം ഗ്രൂപ്പ്‌ ബിയിലെ നിർണായകമായ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് അർജന്റീന. ആദ്യപകുതിയിലെ നിരാശജനകമായ പ്രകടനത്തിനു ശേഷം രണ്ടാം പകുതിയിലെ ഇരട്ട ഗോളുകളാണ് അർജന്റീനക്ക് നിർണായക വിജയം സമ്മാനിച്ചത്.

അദ്യപകുതിയിലെ മോശം പ്രകടനം കണക്കിലെടുത്ത് ലയണൽ സ്‌കലോനി നടത്തിയ മാറ്റങ്ങളാണ് വിജയം കണ്ടത്. 64 ആം മിനുട്ടിൽ ഡി മരിയയിൽ നിന്ന് പന്ത് സ്വീകരിച്ച് പെനാൽറ്റി ബോക്സിനു പുറത്തു നിന്നും തൊടുത്ത ഷോട്ട് മെക്സിക്കൻ ഗോൾകീപ്പർ ഓചോവയെ മറികടന്നു വലയിൽ കയറിയതോടെ കളി അർജന്റീനയുടെ വരുതിയിലായി.

- Advertisement -

പിന്നീട് അർജന്റീനൻ ബോക്സിലേക്ക് മെക്സിക്കോ മുന്നേട്ടങ്ങൾ നടത്തിയെങ്കിലും ഫലം നേടാനായില്ല. 87ആം മിനുട്ടിൽ അർജന്റീന എൻസോ ഫെർണാണ്ടസിലൂടെ മെക്സിക്കോക്ക് ആണിയടിച്ചു. കോർണറിൽ നിന്നും ഡീപോൾ മെസിക്ക് നൽകിയ പന്ത് ഫസ്റ്റ് ടൈം സ്വീകരിച്ച എൻസോ മികച്ച ഒരു നീക്കത്തിലൂടെ ഓചോവയെ നിഷ്പ്രഭനാക്കി പന്ത് ഗോൾവലയിലെത്തിക്കുകയായിരുന്നു.

ഈ വിജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി മികച്ച പ്രകടനം നടത്തിയ ലയണൽ മെസ്സിയെയാണ് മികച്ച താരമായി തിരഞ്ഞെടുത്തത്. അവസാനമത്സരത്തിൽ അർജന്റീന ഗ്രൂപ്പിൽ ഒന്നാമതുള്ള പോളണ്ടിനെ നേരിടും

- Advertisement -

ഇത് അർജന്റീനയ്ക്ക് മറ്റൊരു ലോകകപ്പിന്റെ തുടക്കമാണ്, മത്സരശേഷം മെസ്സി പറഞ്ഞു.

“ആദ്യ പകുതിയിൽ, ഞങ്ങൾ വേണ്ടത് പോലെ കളിച്ചില്ല, രണ്ടാമത്തേതിൽ, ഞങ്ങൾ ശാന്തരായപ്പോൾ, ഞങ്ങൾ പന്ത് നന്നായി കളിക്കാൻ തുടങ്ങി, ഗോൾ വരെ ഞങ്ങൾ എങ്ങനെയിരിക്കുന്നുവോ അതിലേക്ക് മടങ്ങി.” മെസി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR