27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

- Advertisement -

ദോഹ: ഖത്തറിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മുല്ലക്കൊടി സ്വദേശി കിഴക്കേടത്ത് വടക്കേ പുരയിൽ നൗഷാദ് (45) ആണ് മരിച്ചത്. ദോഹയിൽ മതാർ ഖദീമിൽ കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു സംഭവം.

എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ നിയന്ത്രണം വിട്ട് വന്ന നിസ്സാൻ പെട്രോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിനും ഭിത്തിക്കും ഇടയിൽ കുടുങ്ങിയ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisement -

പത്ത് വർഷത്തോളമായി ഖത്തറിൽ ജോലിചെയ്തു വരികയായിരുന്നു നൗഷാദ്. മുല്ലക്കൊടി പരേതനായ ആർ.പി ആദം കുട്ടിയുടെയും, കെ.വി ഖദീജയുടെയും മകനാണ്. ഭാര്യ അഫ്‌ന, ഷെറിൻ ഏക മകളാണ്. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR