24.7 C
Qatar
Saturday, April 18, 2026

യെമനിലെ പുനരിധിവാസത്തിന്‍റെ ഭാഗമായി കിണറുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയാരംഭിച്ചു.

- Advertisement -

ദോഹ: യെമനിലെ പുനരധിവാസത്തിന്‍റെ ഭാഗമായി കിണറുകൾ നിർമ്മിക്കാനുള്ള പദ്ധതിയാരംഭിച്ചു. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മാനുവൽ കിണറുകൾ കുഴിച്ച് ജലസൗകര്യങ്ങൾ പുനരധിവസപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ആഴമുള്ളതും ശുദ്ധവുമായ വെള്ളം നൽകുന്നതിനാണ് ഈ കിണര്‍ പദ്ധതി . വാട്ടർ ടാങ്കുകൾ, വിതരണ കേന്ദ്രങ്ങൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പമ്പിംഗ് റൂമുകൾ എന്നിവയും ഈ പദ്ധതിയിലൂടെ നിർമിക്കുന്നുണ്ട്.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണിപ്പോള്‍. സുരക്ഷിതമായ ജലവിതരണത്തിനായി പണം നൽകാനോ സുരക്ഷിതമാക്കാനോ കഴിയാത്ത മൂന്നിൽ രണ്ട് യെമൻ ജനതയെ യുഎൻ റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ ആറ് ജല കിണറുകൾ ഇതിനോടകം പുനരധിവസിപ്പിക്കുകയും ആഴത്തിലാക്കുകയും ചെയ്തു, 14 സോളാർ പമ്പിംഗ് റൂമുകളും സ്ഥാപിച്ചിട്ടുണ്ട്, പ്ലാസ്റ്റിക് ടാങ്കുകളുള്ള 14 ജലവിതരണ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും, പ്രോജക്ട് മാനേജർ യൂനിസ് മൻസൂർ അൽ അരിക്കി പറഞ്ഞു,“ നിലവിൽ, ജോലി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ശേഷിക്കുന്ന സ്ഥലങ്ങൾ, പ്രവൃത്തികൾ വരും ആഴ്ചകളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest news
MORE IN LATEST NEWS

MOST POPULAR