28.9 C
Qatar
Thursday, April 16, 2026

തത്കാലികമായി നിർത്തി വെച്ച ബിഗ് ടിക്കറ്റിന്റെ അവസാന നറുക്കെടുപ്പിൽ ഖത്തർ പ്രവാസിയായ തമിഴ്നാട്‌ സ്വദേശിക്ക് സമ്മാനം

- Advertisement -

അടുത്തിടെ ഓപ്പറേഷൻസ് താൽക്കാലികമായി നിർത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അവസാന നറുക്കെടുപ്പിൽ ( Big Ticket live draw series 262 ) ഖത്തറിലെ ഇന്ത്യൻ പ്രവാസിക്ക് സമ്മാനം. ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായ തമിഴ്‌നാട്ടുകാരൻ രമേഷ് പേശലാലു കണ്ണനാണ് 10 മില്യൺ ദിർഹം (22.74 കോടി രൂപ) സമ്മാനമായി ലഭിച്ചത്. മാർച്ച് 29 ന് വാങ്ങിയ 056845 എന്ന ടിക്കറ്റിനാണ് സമ്മാനം.

5 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന രമേഷ് 10 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം തേടിയെത്തിയത്.

- Advertisement -

ഈ മാസം ഏപ്രിൽ ഒന്നു മുതൽ യുഎഇയുടെ പുതിയ നിയന്ത്രണം മൂലം ബിഗ് ടിക്കറ്റിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച നറുക്കെടുപ്പ് ഏപ്രിൽ 3 നു നടത്തുമെന്നും സംഘാടകർ അറിയിച്ചിരുന്നു.

ബിഗ് ടിക്കറ്റ് ടിക്കറ്റ് താൽക്കാലികമായി നിർത്തിയത് ഒരു ചെറിയ സമയത്തേക്കാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് തുടരണമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR