ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 450 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 212 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 147,939 ആയി.
പുതിയ 450 കേസുകളിൽ 383 കമ്മ്യൂണിറ്റി കേസുകളും 67 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,066 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 9,120 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,455,165 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 86 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 596 ആയി കണക്കാക്കുന്നത്. 11 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 80 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.
