ദോഹ: ഖത്തറിലെ സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന് ഖത്തറിൽ പ്രദർശനാനുമതി ലഭിച്ചതായും ചിത്രം നോവ സിനിമയിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുമെന്നും സംവിധായകൻ ബ്ലസി അറിയിച്ചു.
മാർച്ച് 28 ന് റിലീസായത് മുതൽ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രം കാണാൻ ഖത്തറിലുള്ള ആസ്വാദകർ കാത്തിരിക്കുകയാണ്.നോവ സിനിമ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെക്കുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ബെന്യാമീൻ്റെ നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ളസി സംവിധാനം ചെയ്ത ആടുജീവിതം സിനിമക്ക് പ്രദർശനാനുമതി നൽകുന്ന മൂന്നാമത്തെ ഗൾഫ് രാജ്യമാണ് ഖത്തർ. യു.എ.ഇ.യും ബഹ്‌റൈനുമാണ് ചിത്രത്തിന് ആദ്യം പ്രദർശനാനുമതി നൽകിയത്.
