ദോഹ : ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫൈനൽ പോരാട്ടം ഇന്ന്. ഫൈനലിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ഖത്തർ ജോർദാനെ നേരിടും. വൈകിട്ട് ആറ് മണിക്ക് 2022 ലോകകപ്പ് ഫൈനലിനു വേദിയായ ലുസൈൽ സ്റ്റേഡിയം ഏഷ്യൻ കപ്പ് ഫൈനൽ മത്സരത്തിന് വേദിയാകും.
ഫൈനലിൽ ജോർദാനെ തോൽപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹസ്സൻ അൽ ഹെയ്ദോസ് പറഞ്ഞു. ദോഹ എക്സ്പോയുടെ എഎഫ്സി ഫാൻ സോണിലും ലുസൈലിൽ നടക്കുന്ന ഹലോ ഏഷ്യ വേദിയിലും ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആരാധകർക്ക് ആസ്വദിക്കാനാകും.
Content Highlights: AFC Asian Cup final
