28.9 C
Qatar
Thursday, April 16, 2026

ഖത്തർ ബ്ലഡ്‌ ബാങ്കിലെ ആവശ്യകത കണക്കിലെടുത്ത് അർജന്റീന ഫാൻസ്‌ ത്തർ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

- Advertisement -

ദോഹ: അർജന്റീന ഫാൻസ് ഖത്തർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അൽ-സഫാ മെഡിക്കൽ പോളിക്ലിനിക്,ഖത്തർ ഇന്റർനാഷണൽ
ബ്ലഡ് ഡൊണേഷൻ സെന്റർ
എന്നിവരുടെ കൂട്ടായ്മയിൽ വെള്ളിയാഴ്ച ഉച്ചക്ക് 2മണിമുതൽ വൈകിട്ട് 6 മണിവരെ ഖത്തർ ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി ആളുകൾ രക്തദാനം നിർവ്വഹിച്ചു. രക്തദാനത്തിന് പുറമെ ഫ്രീ മെഡിക്കൽ ചെക്കപ്പ്,ഫ്രീ മെഡിക്കൽ വൗച്ചർ വിതരണം, അൽ-സഫാ മെഡിക്കൽ പോളിക്ലിനിക്കും അർജന്റീന ഫാൻസ് ഖത്തറും ചേർന്ന് നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡ് വിതരണം എന്നിവയും നടന്നു.

ഖത്തർ ബ്ലഡ് ബാങ്കിലെ ആവശ്യകത കണക്കിലെടുത്ത് രണ്ടാം തവണയാണ് ഖത്തറിലെ അർജന്റീന ഫാൻസ്‌ രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2022 ഫിഫ ലോകകപ്പിനു മുന്നോടിയായി മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
ക്യാമ്പിൽ ഐസിസി, ഐസിബിഎഫ്, ഐഎസ്.സി പ്രതിനിധികളും പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR