21.9 C
Qatar
Thursday, April 16, 2026

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാർ ഓഗസ്റ്റ് 31 വരെ നീട്ടി

- Advertisement -

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാർ ഓഗസ്റ്റ് 31 വരെ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വിദേശത്തേക്ക് ഇന്ത്യ വിമാനങ്ങൾ തത്കാലികമായി നിർത്തലാക്കിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള എയർ ബബ്ബിൾ കരാർ അനുസരിച്ചാണ് ഇപ്പോൾ വിമാനയാത്ര സാധ്യമാകുന്നത്.

- Advertisement -

കോവിഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന ഗതാഗതം ഇന്ത്യ ഓഗസ്റ്റ് 31 വരെ വിലക്കിയിട്ടുണ്ടെങ്കിലും എയർ ബബിൾ വ്യവസ്ഥ പ്രകാരം അനുവദനീയമായ രാജ്യങ്ങളിലേക്ക് കാർഗോ ഫ്ലൈറ്റുകൾക്കും അനുവദനീയമായ മറ്റു ഫ്ലൈറ്റുകൾക്കും യാത്ര സാധ്യമായേക്കും.

Latest news
MORE IN LATEST NEWS

MOST POPULAR