28.9 C
Qatar
Thursday, April 16, 2026

ഖത്തർ പ്രവാസിമലയാളി ഉവൈസിനു വേണ്ടി മാത്രം കൊച്ചിയിലേക്ക് പറന്ന് എയർ ഇന്ത്യ

- Advertisement -

കോവിഡ് കാലത്ത് വിദേശത്തു നിന്നും വിമാനങ്ങളിൽ സീറ്റ് ബുക്ക്‌ ചെയ്യാൻ വിഷമിയ്ക്കുന്ന അവസ്ഥ നമ്മൾ പ്രവാസികൾ അനുഭവിച്ചിട്ടുണ്ടായേക്കാവുന്ന സാഹചര്യങ്ങളിലൊന്നാണ്. എന്നാൽ ഒരാൾക്ക് വേണ്ടി ഒരു വിമാനം സർവീസ് നടത്തുന്നത് നമ്മൾ സ്വപ്നത്തിലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ? എന്നാൽ അത്തരത്തിൽ കേട്ടപ്പോൾ ഞെട്ടലുളവാക്കിയ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രവാസി മലയാളിയായ കൊടുവള്ളി സ്വദേശി ഉവൈസ് ഖാദിരി.

ഖത്തറിൽ നിന്നുള്ള പുലർച്ചെ 2:10 നു യാത്രതിരിക്കുന്ന എയർ ഇന്ത്യയുടെ എക്സ്പ്രസ്സ്‌ 476 വിമാനം ഉവൈസിനു വേണ്ടി മാത്രമാണ് പറക്കുന്നതെന്നു എയർ ഇന്ത്യ അധികൃതർ വെളിപ്പെടുത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഉവൈസിനു ആദ്യമൊരു ഞെട്ടലാണ് അനുഭവപ്പെട്ടതെന്നു യുവേഴ്സ് ഖത്തറിന്റെ പ്രതിനിധിയോട് വെളിപ്പെടുത്തി.

- Advertisement -

ദോഹയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ കയറിയതിനു ശേഷമെടുത്ത വീഡിയോ ശകലവും അദ്ദേഹം ഞങ്ങളുമായി പങ്കു വെച്ചു. 10 വർഷമായി ഖത്തറിൽ ഫ്ലോടെക്ക് എന്ന ഹൈഡ്രോളിക് ആൻഡ് ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് ഉവൈസ്. അടിയന്തിരമായി സൂപ്പർ സ്റ്റാർ ശൈഖ് നിസാമുദ്ധീൻ സുൽത്താനെ സന്ദർശിക്കാൻ വേണ്ടി കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു അപൂർവ അനുഭവം അദ്ദേഹത്തിനുണ്ടായത്. ഖത്തറിലെ ദോഹയിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം രാവിലെ 9നു ഉവൈസുമായി കൊച്ചിയിലെത്തിച്ചേർന്നു.

Latest news
MORE IN LATEST NEWS

MOST POPULAR