ദോഹ: ഖത്തറിൽ കോവിഡ് ബാധ കുറയുമ്പോൾ അൽ-അഹ്ലി ഹോസ്പിറ്റലിന്റെ ഓർത്തോപീഡിക് ആൻഡ് ട്രോമാറ്റോളജി വിഭാഗം ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തിൽ തങ്ങളുടെ പതിവ് സേവനങ്ങൾ പുനരാരംഭിച്ചു.
തങ്ങളുടെ സേവനം തികച്ചും സുരക്ഷിതം ആയിരിക്കും എന്ന് ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപെഡിക് സർജനും ഡിപ്പാർട്ട്‌മെന്റ് ഹെഡും ആയ ഡോ. സ്റ്റാൻലി ജോൺസ് പറഞ്ഞു.
കോവിഡ് കാരണം മാറ്റിവച്ച ശസ്ത്രക്രിയകൾ ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ വരുന്നവർ നിർബന്ധമായും എഹ്തെറാസ് കോൺടാക്റ്റ്-ട്രേസിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എഹ്തെറാസ് ആപ്ലിക്കേഷൻ ചെക്ക് ചെയ്ത്, താപനിലയും പരിശോധിച്ചാണ് ആശുപത്രിയിൽ ആളുകളെ പ്രവേശിപ്പിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
“ക്ലിനിക്കുകൾക്കുള്ളിൽ സന്ദർശകരും ജീവനക്കാരും മാസ്ക്, കയ്യുറകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, സുരക്ഷിതമായ അകലം പാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ നടപടികളും പിന്തുടരുന്നുണ്ട്,” ഡോ. ജോൺസ് പറഞ്ഞു.
English summary; Al-Ahli hospital’s Orthopedic and Traumatology dept has started to resume its regular services in a safe atmosphere
