23.5 C
Qatar
Friday, April 17, 2026

പുതിയ പരിശീലകനെ അവതരിപ്പിച്ച് ഖത്തറി ഫുട്ബോൾ ഭീമന്മാരായ അൽ സദ്ദ്

- Advertisement -

ദോഹ: ഖത്തർ ഫുട്‌ബോൾ ഭീമൻമാരായ അൽ സദ്ദ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകൻ ജുവാൻ മാനുവൽ “ജുവാൻമ” ലില്ലോയെ ഇന്നലെ അൽ അത്തിയ ഹാളിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പരിചയപ്പെടുത്തി.

മുൻ പരിശീലകനായ ജാവി ഗ്രാസിയയുടെ പിൻഗാമിയായാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരായ പെപ് ഗ്വാഡിയോളയുടെ മുൻ അസിസ്റ്റന്റായ ലില്ലോ വരുന്നത്.

- Advertisement -

2022-2023 ലെ പുതിയ ഖത്തർ ഫുട്ബോൾ സീസണിൽ നിലവിലെ ക്യുഎൻബി സ്റ്റാർസ് ലീഗ് ചാമ്പ്യൻമാരായ അൽ സദ്ദിന്റെ മേൽനോട്ടം വഹിക്കാനുള്ള ചുമതല അൽ സദ്ദ് സിഇഒ തുർക്കി അൽ അലിയുടെയും ഫുട്ബോൾ മേധാവി മുഹമ്മദ് ഗാനേം അൽ അലിയുടെയും സാന്നിധ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്പാനിഷ് പരിശീലകന് ഔദ്യോഗികമായി കൈമാറി.

പ്രാഥമിക കരാർ പ്രകാരം ലില്ലോ രണ്ട് സീസണുകളിൽ അൽ സദ്ദിനെ പരിശീലിപ്പിക്കും.

- Advertisement -

തുർക്കി അൽ അലി ലില്ലോയെ സ്വാഗതം ചെയ്യുകയും 56 കാരനായ കോച്ചിന് എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. സമീപ വർഷങ്ങളിൽ അൽ സദ്ദ് ക്ലബ് സ്പാനിഷ് പരിശീലകരുമായാണ് ചേർന്നുനിൽക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു.

Content Highlights : Al Sadd unveil new head coach Lillo

Latest news
MORE IN LATEST NEWS

MOST POPULAR