29.2 C
Qatar
Thursday, April 16, 2026

റീഎന്‍ട്രി പെര്‍മിറ്റ്‌ ഭേദഗതികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

- Advertisement -

ദോഹ : നാട്ടില്‍ നിന്ന് തിരിച്ച് ഖത്തറിലേക്ക് വരുന്നതിനുള്ള റീഎന്‍ട്രി പെര്‍മിറ്റ്‌ ഭേദഗതികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ തിരിച്ചു വരുമ്പോള്‍ റീഎന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ലന്നതാണ് പുതിയ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ ലഘുകരിക്കുന്നതിന്റെ ഭാഗമായി തീരുമാനിച്ച പുതിയ ഭേദഗതികള്‍ നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

പുതിയ ഭേദഗതി തീരുമാനത്തിന് മുന്പ് ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ സ്പോണ്‍സര്‍ നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ചക്കാലം കാത്തിരുന്നാലാണ് റീ എന്‍ട്രി പെര്‍മിറ്റ്‌ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുബോള്‍ തന്നെ യാത്രക്കാരന്‍റെ റീഎന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി ‌ലഭ്യമാകും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് റീ എന്‍ട്രി പെര്‍മിറ്റ്‌ എവിടെവെച്ചു വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR